സ്വർണവിലയിൽ കുത്തനെ ഇടിവ്; വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞു

 

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന് ഇന്ന് 480 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4425 രൂപയായി. രണ്ടാഴ്ചക്കിടെ സ്വർണത്തിന് 1560 രൂപയുടെ കുറവാണുണ്ടായത്.

ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1784.16 ഡോളറിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,112 രൂപയായി