മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡിലെ പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ഡൽഹിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ഹൽദ്വാനിയിൽ നിന്നുള്ള നിയമസഭാ അംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.