കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിർമാണം അറുപത് ശതമാനം പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി വിലയിരുത്തി. 2022 ഏപ്രിലിൽ പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു
നിർമാണ പ്രവർത്തി ഇഴഞ്ഞുനീങ്ങുന്നതിനെതിരെ നാട്ടുകാരും പ്രദേശവാസികളും പ്രതിഷേധിച്ചതോടെയാണ് മന്ത്രി നേരിട്ട് സ്ഥലത്ത് എത്തിയത്. എംഎൽഎ കടകംപള്ളി സുരേന്ദ്രനും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.