കെ മുരളീധരൻ യുഡിഎഫ് കൺവീനറാകുമെന്ന് സൂചന

 

യുഡിഎഫ് കൺവീനർ സ്ഥാനത്ത് കെ മുരളീധരൻ എത്തുമെന്ന് സൂചന. ഹൈക്കമാൻഡിന്റെ മുന്നിലുള്ള പേരുകളിൽ മുൻഗണന മുരളീധരനാണ്. കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ മുരളീധരൻ തയ്യാറല്ലെങ്കിൽ മാത്രം മറ്റ് പേരുകൾ പരിഗണിച്ചാൽ മതിയെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് പരാജയപ്പെട്ടെങ്കിലും ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത മുരളിക്ക് മികച്ച പദവി നൽകണമെന്നത് രാഹുൽ ഗാന്ധിയുടെ നിർദേശമാണ്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ സമ്പൂർണ മാറ്റത്തിനാണ് ഹൈക്കമാൻഡ് ാെരുങ്ങുന്നത്.