ടി പിയുടെ ചിത്രമടങ്ങിയ ബാഡ്ജ്: പരാതി രാഷ്ട്രീയപ്രേരിതമെന്ന് കെ കെ രമ

 

സത്യപ്രതിജ്ഞാ ദിനത്തിൽ ടിപി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചതിനെതിരെയുള്ള പരാതി രാഷ്ട്രീയപ്രേരിതമെന്ന് വടകര എംഎൽഎ കെ കെ രമ. എ കെ ജി സെന്ററിൽ നിന്നുള്ള നിർദേശപ്രകാരം നൽകിയ പരാതി ആയിരിക്കാമെന്ന് രമ പരിഹസിച്ചു.

ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചായിരുന്നു രമയുടെ സത്യപ്രതിജ്ഞ. ജനതാദൾ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി പി പ്രേംകുമാറാണ് സ്പീക്കർക്ക് പരാതി നൽകിയത്. രമയുടെ നടപടി സഭയിലെ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നായിരുന്നു പരാതി.