ഭാര്യ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ നടൻ ഉണ്ണി പി രാജൻ ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കായിക അധ്യാപികയായിരുന്ന പ്രിയങ്ക ആത്മഹത്യ ചെയ്തതിന് പിന്നിൽ ഉണ്ണിയുടെയും കുടുംബത്തിന്റെയും പീഡനമാണെന്ന് പ്രിയങ്കയുടെ കുടുംബം പരാതി നൽകിയിരുന്നു
ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. കൊവിഡ് പോസിറ്റിവായതോടെയാണ് ഉണ്ണിയെ കസ്റ്റഡിയിലെടുക്കാൻ വൈകിയത്. ഇപ്പോൾ കൊവിഡ് നെഗറ്റീവാകുകയും ക്വാറന്റൈൻ സമയം കഴിയുകയും ചെയ്തതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകനാണ് ഉണ്ണി