കേരളത്തിൽ ഇന്ന് 720 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 82 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 34 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു
82 പേർ വിദേശത്ത് നിന്നും 54 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 17 ആരോഗ്യ പ്രവർത്തകർക്കും 29 ഡി എസ് സി, 4 ഐടിബിപി, 1 കെ എൽ എഫ്, 4 കെ എസ് സി സേനാംഗങ്ങൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ 72കാരി വിക്ടോറിയയാണ് മരിച്ചത്.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂർ 57, പാലക്കാട് 46, ആലപ്പുഴ 46, കാസർകോട് 40, പത്തനംതിട്ട 40, കോഴിക്കോട് 39, കോട്ടയം 39, തൃശ്ശൂർ 19, വയനാട് 17
274 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. ഇവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം 7, തൃശ്ശൂർ 6, പാലക്കാട് 34, മലപ്പുറം 51, കോഴിക്കോട് 39, വയനാട് 14, കണ്ണൂർ 10, കാസർകോട് 6
സംസ്ഥാനത്ത് ഇതുവരെ 13,994 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8056 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,524 സാമ്പിളുകളാണ് പരിശോധിച്ചത്. 1,62,444 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 8277 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 984 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.