1. അറവ് നടത്തുന്നവര്‍, എവിടെ വച്ചാണ് ഉരുക്കളെ അറക്കുന്നതെന്നുള്ള വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ അറിയിക്കണം. അറവ് നടത്തുന്നവരുടെ ഫോണ്‍ നമ്പരുകള്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാരെ അറിയിക്കേണ്ടതും, വാര്‍ഡ് മെമ്പര്‍ തങ്ങളുടെ പരിധിയിലുള്ള ആളുകള്‍ക്ക് വിവരം കൈമാറേണ്ടതുമാണ്._
2. വീടുകളിലേക്ക് മാംസം വളണ്ടിയര്‍മാരെ ഉപയോഗിച്ചു മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളു._
3. ഉരുക്കളെ അറക്കുന്നവരും, മാംസം വിതരണം ചെയ്യുന്ന വളണ്ടിയര്‍മാരും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസറില്‍ നിന്നും ഏകദിന യാത്രാ പാസ് വാങ്ങേണ്ടതാണ്. ഒരു അറവ് കേന്ദ്രത്തില്‍ പരമാവധി 5 വളണ്ടിയര്‍മാരെ മാത്രമേ അനുവദിക്കു._
4. പാസ് ഇല്ലാതെ അറവ് നടത്തുകയോ, വിതരണം ചെയ്യുകയോ, നേരിട്ട് അറവ് കേന്ദ്രങ്ങളിലെത്തി മാംസം വാങ്ങുകയോ ചെയ്യാന്‍ പാടില്ല._
5. ഈദ്-ഉല്‍-ഫിത്ര്‍ ദിനത്തില്‍ രാവിലെ 11 മണിക്ക് ശേഷം മാംസ വിതരണം അനുവദിക്കുന്നതല്ല._
6. പൊലീസ് ഹൌസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ ഇത്തരത്തില്‍ നല്‍കിയ പാസുകളുടെ ക്രോഡീകരിച്ച വിവരങ്ങള്‍ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ കണ്‍ട്രോള്‍ റൂമുകളിലേക്ക് നൽകേണ്ടതാണ്_