സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ എൽ ഡി എഫിന് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച രണ്ട് മണ്ഡലങ്ങളിലും എൽ ഡി എഫ് വിജയിച്ചു. പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളിലാണ് എൽ ഡി എഫ് വിജയിച്ചത്.
പേരാമ്പ്രയിൽ മന്ത്രി ടിപി രാമകൃഷ്ണൻ ആറായിരത്തോളം വോട്ടുകൾക്കും തിരുവമ്പാടിയിൽ ലിന്റോ ജോസഫുമാണ് വിജയിച്ചത്.
ഫലസൂചനകൾ പ്രകാരം 90 സീറ്റുകളിൽ എൽ ഡി എഫും 48 സീറ്റുകളിൽ യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്. ഉടുമ്പൻചോലയിൽ മന്ത്രി എം എം മണി വിജയമുറപ്പിച്ചു. 23,000ത്തിലധികം വോട്ടുകളുടെ ലീഡാണ് മണിക്കുള്ളത്.