കൂട്ടപരിശോധന വിദഗ്ധ അഭിപ്രായം മാനിച്ച്; കെജിഎംഒഎക്ക് മറുപടിയുമായി ആരോഗ്യമന്ത്രി

 

കൊവിഡ് കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സർക്കാർ ഡോക്ടർമാരുടെ സംഘടനകളിലൊന്നായ കെജിഎംഒഎയുടെ വിമർശനത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് കൂട്ടപ്പരിശോധന നടത്തുന്നത്. നേരത്തെ പരിശോധന കുറഞ്ഞുവെന്നായിരുന്നു ആക്ഷേപം

എല്ലാ ദിവസവും കൂട്ടപരിശോധനയില്ല. വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ടപരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലെ സ്ഥിതി നോക്കി ഇനി കൂട്ടപരിശോധനയുടെ കാര്യം തീരുമാനിക്കും. കെജിഎംഒഎക്ക് സർക്കാർ തീരുമാനത്തിനെതിരെ നിൽക്കാനാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു

പരിശോധനാ ഫലം നൽകാൻ വൈകുന്നതിനാൽ കൂട്ടപരിശോധന അശാസ്ത്രീയമാണെന്നായിരുന്നു ഈ സംഘടനയുടെ ആരോപണം. രോഗലക്ഷണമുള്ളവരിലേക്കും സമ്പർക്ക പട്ടികയിലുള്ളവരിലേക്കും പരിശോധന ചുുക്കണമെന്നും കെജിഎംഒഎ പറഞ്ഞിരുന്നു.