എറണാകുളം വൈഗ കൊലക്കേസിൽ പ്രതി സനു മോഹനുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു. കാക്കനാട് കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ എത്തിച്ചാണ് തെളിവെടുപ്പ്. ഇതിന് ശേഷം മുട്ടാർ പുഴയ്ക്ക് സമീപത്തേക്ക് പ്രതിയെ എത്തിച്ച് തെളിവെടുക്കും
ഫ്ളാറ്റിൽ വെച്ചാണ് വൈഗയെ സനു മോഹൻ ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയത്. തുടർന്ന് മുട്ടാർ പുഴയിൽ എറിയുകയായിരുന്നു. ഫ്ളാറ്റിൽ രക്തക്കറ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത ഇതുവരെ മാറിയിട്ടില്ല. ഇത് സനുവിന്റേതോ വൈഗയുടേതോ അല്ലെന്നാണ് നിലവിലെ കണ്ടെത്തൽ.
സനു മോഹൻ ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുന്നതും മൊഴിയിലെ പൊരുത്തക്കേടുകളും പോലീസിനെ കുഴക്കുന്നുണ്ട്. ഇയാളെ പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്. ഇതിനിടയിൽ തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലും പൂർത്തിയാക്കേണ്ടതുണ്ട്.