കൊച്ചിയിലെ പതിമൂന്ന് വയസ്സുകാരി വൈഗയുടെ ദുരൂഹ മരണത്തിലും പിതാവ് സനുമോഹന്റെ തിരോധാനത്തിലും നിർണായക വഴിത്തിരിവ്. സനുമോഹൻ മൂകാംബികയിലെത്തിയതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞ ഇയാൾ ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ടു
സനുമോഹനെ പിടികൂടാനായി അന്വേഷണ സംഘം മൂകാംബികയിലെത്തിയിട്ടുണ്ട്. വൈഗ മരിച്ച് 26 ദിവസം കഴിയുമ്പോഴാണ് സനുമോഹനെ കണ്ടെത്തിയതായുള്ള വാർത്തകൾ വരുന്നത്.
ലോഡ്ജിലെ ജീവനക്കാർ ഇയാളെ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമായതോടെയാണ് പണം പോലും നൽകാതെ ഇയാൾ ഓടി രക്ഷപ്പെട്ടത്. ജീവനക്കാർ തുടർന്ന് കർണാടക പോലീസിനെ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇത് സനുമോഹനാണെന്ന് സ്ഥിരീകരിച്ചത്.
മേഖലയിൽ നിന്ന് ഇയാൾ രക്ഷപ്പെടാതിരിക്കാനായി സമീപത്തെ പോലീസ് സ്‌റ്റേഷനുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുമ്ട്.