അമേരിക്കൻ പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന് നേർക്ക് ആക്രമണം. സുരക്ഷാവലയത്തിലേക്ക് അജ്ഞാതൻ നടത്തിയ കാറാക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവെച്ചു വീഴ്ത്തി
സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടുക്കം രേഖപ്പെടുത്തി. കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നുവെന്ന് ബൈഡൻ പറഞ്ഞു.
വില്യം ഇവാൻ എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. മറ്റൊരു പോലീസുകാരന് ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.