തിരുവനന്തപുരം പെരിങ്ങമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 21കാരൻ അറസ്റ്റിൽ. ചോനമല അമൽ ഭവനിൽ ആരോമലാണ് അറസ്റ്റിലായത്. പതിനാറുകാരിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
പെൺകുട്ടിയെയും യുവാവിനെയും കല്ലമ്പലത്ത് നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. തുടർന്ന് ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു;