കിറ്റ് വൈകിപ്പിച്ച നടപടിയാണ് എതിർത്തത്; അന്നം മുടക്കിയിട്ടില്ലെന്ന് കെ സി വേണുഗോപാൽ

ആരുടെയും അന്നം മുടക്കാൻ യുഡിഎഫ് ശ്രമിച്ചിട്ടെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. കിറ്റ് വിതരണത്തെ എതിർത്തുവന്ന ആരോപണം ശരിയല്ല. വോട്ടിന് വേണ്ടി കിറ്റ് വൈകിപ്പിച്ച നടപടിയെയാണ് എതിർത്തത്. ഇരട്ട വോട്ടിൽ വിവാദം വന്നാൽ പിടിച്ചുനിൽക്കാനാണ് കോൺഗ്രസ് നേതാക്കളുടെ പേരും പട്ടികയിൽ തിരുകി കയറ്റിയതെന്നും വേണുഗോപാൽ ആരോപിച്ചു

ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം. പോസ്റ്റൽ വോട്ടിന്റെ കാര്യത്തിലും വലിയ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. ഐഡി കാർഡ് ഇല്ലാത്തവർക്ക് പോലും പോസ്റ്റൽ ബാലറ്റ് നൽകുന്നു. പേരാവൂരിൽ ഇത് കയ്യോടെ പിടികൂടിയെന്നും കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു.