സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ ചരക്കുകപ്പലിനെ മാറ്റാനുള്ള പ്രവൃത്തി തുടരുന്നു. മണലും ചെളിയും നീക്കി കപ്പലിനെ മാറ്റാനാണ് നീക്കം. കപ്പലിന്റെ ഭാരം കുറച്ച് ടഗ് കപ്പൽ ഉപയോഗിച്ച് വലിച്ചു നീക്കാനും ശ്രമം നടക്കുന്നുണ്ട്.
എവർഗിവൺ കുടുങ്ങിയതോടെ മൂന്നൂറിലേറെ കപ്പലുകളാണ് സൂയസ് കനാലിൽ കുടുങ്ങിയത്. നിലവിലെ സ്ഥിതി അനുസരിച്ച് അഞ്ച് ദിവസത്തോളം നീണ്ടുനിൽക്കുന്ന ശ്രമകരമായ ദൗത്യത്തിലൂടെ കപ്പലിനെ മാറ്റാനാകൂ. മറ്റൊരു വഴി കപ്പലിലെ ചരക്കുകൾ എയർ ലിഫ്റ്റിംഗ് വഴി മാറ്റുകയെന്നതാണ്. ഇതുവഴി ഭാരം കുറച്ച് കപ്പലിനെ വലിച്ചു നീക്കാനാകും
കപ്പലിനെ വലിച്ചുനീക്കാനാകുന്ന എട്ട് ടഗ്ഗുകൾ ഇവിടെ എത്തിയിട്ടുണ്ട്. ആഗോള ചരക്കുനീക്കം തന്നെ തടസ്സപ്പെട്ട സാഹചര്യത്തിൽ എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയാണുള്ളത്.