ശബരിമലയിൽ നിയമനിർമാണം, ലൗ ജിഹാദിനെതിരെ നിയമം: എൻഡിഎ പ്രകടന പത്രിക

പ്രതീക്ഷിച്ച പോലെ തന്നെ ശബരിമലയിൽ ഊന്നി എൻ ഡി എയുടെ പ്രകടന പത്രിക. ശബരിമലയിൽ ആചാരസംരക്ഷണത്തിന് നിയമ നിർമാണം നടത്തുമെന്നും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ പറയുന്നു

ബിപിഎൽ കുടുംബങ്ങൾക്ക് ആറ് സൗജന്യ പാചക വാതക സിലിണ്ടറുകൾ നൽകും. ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ ലാപ് ടോപ്പ്, ക്ഷേമ പെൻഷൻ 3500 രൂപയാക്കി ഉയർത്തും. ഒരു കുടുംബത്തിൽ ഒരാൾക്ക് വീതം ജോലി എന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് എൻഡിഎ പ്രകടന പത്രികയിൽ പറയുന്നത്.

കേന്ദ്രപദ്ധതികൾ പേര് മാറ്റി അതിന്റെ നേട്ടം കേരളത്തിലെ സർക്കാർ അവകാശപ്പെടുകയാണെന്ന് പ്രകടന പത്രിക അവതരിപ്പിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു. കേരളത്തിൽ മാത്രമാണ് സിപിഎമ്മും കോൺഗ്രസും തമ്മിൽ മത്സരിക്കുന്നത്. ഇത് നിഴൽ യുദ്ധം മാത്രമാണെന്നും പ്രകാശ് ജാവേദ്കർ ആരോപിച്ചു.