ആർ എസ് എസ് വോട്ടുകൾ യുഡിഎഫിന് വേണ്ടെന്ന് എം എം ഹസൻ

ആർഎസ്എസ് വോട്ടുകൾ യുഡിഎഫിന് വേണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ലൈഫ് പദ്ധതി നിർത്തുമെന്ന് താൻ പറഞ്ഞിട്ടില്ല. സംസ്ഥാനത്ത് സിപിഎം ബിജെപി സഹകരണമുണ്ട്. മഞ്ചേശ്വരത്ത് സിപിഎം നിർത്തിയത് ദുർബലനായ സ്ഥാനാർഥിയെ ആണെന്നും ഹസൻ കുറ്റപ്പെടുത്തി

ഡോളർ കടത്ത് കേസിൽ സ്പീക്കർ അന്വേഷണത്തോട് സഹകരിക്കുന്നില്ല. മിഡിൽ ഈസ്റ്റ് കോളജിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ടെന്നും ഷാർജ ഷെയ്ഖിനോട് ഭൂമി ആവശ്യപ്പെട്ടെന്നുമുള്ള മൊഴി പുറത്തുവന്നു. ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനം രാജിവെക്കണം

സ്പീക്കർ കള്ളക്കടത്തിന് കൂട്ടുനിന്നത് ജനാധിപത്യത്തിന് തീരാ കളങ്കമാണ്. ഈ കേസുകളിൽ അന്വേഷണം സ്തംഭിച്ചു. കാഞ്ഞങ്ങാട് നഗരസഭയിൽ സിപിഎം-ബിജെപി സഹകരണമുണ്ടായിരുന്നു. അതിന് വേണ്ടി പ്രവർത്തിച്ചയാളെയാണ് മഞ്ചേശ്വരത്ത് സ്ഥാനാർഥിയാക്കിയത്.

തലശ്ശേരിയിൽ മത്സരിച്ചപ്പോൾ ഇഎംഎസ് ആർഎസ്എസ് വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചതാണ്. ബിജെപിയുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിക്കാൻ കോടിയേരിയോ പിണറായിയോ തയ്യാറാകുമോയെന്നും ഹസൻ ചോദിച്ചു