മലപ്പുറം പെരിന്തൽമണ്ണയിൽ പത്ത് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ പൂളോണ മുഹമ്മദലി(37), കലകപ്പാറ മുഹമ്മദ് ഷബീർ(28), തിയ്യത്തോളൻ അക്ബറലി(31) എന്നിവരെയാണ് ബൈപ്പാസ് റോഡിൽ വെച്ച് എസ് ഐ ബി പ്രമോദും സംഘവും ചേർന്ന് ബൈക്ക് സഹിതം പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി ലോറികളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘമാണ് ഇവർ