തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടി ഒറ്റപ്പെട്ട മഴ ലഭിക്കും; കനത്ത കാറ്റിനും സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും തീരദേശ മേഖലകളിലും ഇന്നും നാളെയും മഴ ലഭിക്കും.

മധ്യകേരളത്തിൽ ഇന്നും നാളെയും ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് വരെ ഇടിമിന്നലിന് സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.