സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,160 രൂപയിലെത്തി. കഴിഞ്ഞ ആഗസ്റ്റിന് ശേഷം സ്വർണവിലയിൽ 9000 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.
ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1693.79 ഡോളറിലേക്ക് എത്തി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,400 രൂപയായി


