തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചാണ് സംയുക്ത സമര സമിതി വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുളളത്.
രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും
കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങൾ, സ്വകാര്യ ബസ്, കെഎസ്ആർടിസി ബസുകൾ തുടങ്ങിയവമോയെന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകും.