വാളയാർ കേസിൽ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരുന്ന അഡ്വ. ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി. കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടറാണ് ജലജ മാധവൻ
ആറ് ദിവസമായി ഇവർ സമരം തുടരുകയാണ്. ജലജക്ക് പകരം സമരസമിതി നേതാവ് അനിത നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പായി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ വാളയാർ പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്യുമെന്നാണ് സമരക്കാരുടെ ഭീഷണി