ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തുടര്‍ച്ചയായി വിലയിടിവ് രേഖപ്പെടുത്തിയ ശേഷം വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപയും. ഇതോടെ , പവന് 34,600 രൂപയും ഗ്രാമിന് 4325 രൂപയുമായി. മൂന്ന് ദിവസത്തിനിടെ 1000 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഏറ്റവും വലിയ വിലക്കുറവാണ് ഈ മാസം സ്വര്‍ണത്തിന് ഉണ്ടായത്.

ഗ്രാമിന് 275 രൂപയും 2200 രൂപയുമാണ് ഫെബ്രുവരി ഒന്നിന് ശേഷം കുറഞ്ഞത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ച തീരുമാനമാണ് വിലയിടിവ് ഉണ്ടാകാന്‍ കാരണമായത്. അന്താരാഷ്ട്ര വിപണിയിലെ ഇടിവും ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.