ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ മീൻ വിൽപ്പന നടത്തി; ഹസൻ മീൻ വാങ്ങാനെത്തി

സെക്രട്ടേറിയറ്റിന് മുന്നിൽ മീൻ വിൽപ്പന നടത്തി പി എസ് സി റാങ്ക് ഹോൾഡേഴ്‌സ്. പ്രതിഷേധത്തിന്റെ ഭാഗമെന്നാണ് ഇവർ ഇതിനെ വിശേഷിപ്പിച്ചത്. സിപിഒ റാങ്ക് ലിസ്റ്റിൽപ്പെട്ടവരാണ് മീൻ വിൽപ്പന നടത്തിയത്

യുഡിഎഫ് കൺവീനർ എംഎം ഹസൻ ഇതിനിടെ ഇവരിൽ നിന്ന് മീൻ വാങ്ങാനെത്തി. പ്രതിഷേധത്തിൽ പങ്കുചേരാനാണ് മീൻ വാങ്ങിയതെന്ന് ഹസൻ പറഞ്ഞു.

പ്രശ്‌നപരിഹാരത്തിന് ഗവർണറുടെ ഇടപെടൽ വേണമെന്നാണ് ഉദ്യോഗാർഥികൾ ഇപ്പോൾ പറയുന്നത്. ഇന്നലെ ഇവർക്ക് പിന്തുണയുമായി കെ എസ് യു നടത്തിയ മാർച്ചിൽ വലിയ അക്രമം അഴിച്ചുവിട്ടിരുന്നു.