ചുരം നവീകരണ പ്രവൃത്തി KSRTC ചെയിൻ സർവീസ് ആരംഭിക്കുന്നു

താമരശ്ശേരി ചുരം ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ നവീകരണ പ്രവർത്തികൾക്കായി അടച്ചിടുന്നതിനാൽ തിങ്കളാഴ്ച മുതൽ സുൽത്താൻ ബത്തേരിയിൽ നിന്നും ലക്കിടി വരെ KSRTC ചെയിൻ സർവീസുകൾ ആരംഭിയ്ക്കുന്നു.

സുൽത്താൻ ബത്തേരി- -കൽപ്പറ്റ – ലക്കിടി ചെയിൻ സർവീസ്

വഴി : ബീനാച്ചി, കൊളഗപ്പാറ, കൃഷ്ണഗിരി, മീനങ്ങാടി, കാക്കവയൽ, മുട്ടിൽ, കൈനാട്ടി, കൽപ്പറ്റ സിവിൽ, ചുണ്ടേൽ, വൈത്തിരി, പഴയ വൈത്തിരി, പൂക്കോട്

സമയക്രമം :

സുൽത്താൻ ബത്തേരിയിൽ നിന്നും ലക്കിടിയിലേക്കു രാവിലെ 05.00 മണി മുതൽ രാത്രി 07.50 മണി വരെ

ലക്കിടിയിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്കു രാവിലെ 06.35 മണി മുതൽ രാത്രി 09.45 മണി വരെ

തിരക്ക് കുറവുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്

തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും സർവീസ് ഉണ്ടായിരിക്കുന്നതാണ്

താമരശ്ശേരി, കോഴിക്കോട് ഭാഗത്തേക്ക് യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

1)സുൽത്താൻ ബത്തേരിയിൽ നിന്നും താമരശേരി, കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്താവുന്നതാണ്

2)ലക്കിടിയിൽ നിന്നും അടിവാരം വരെ കെ എസ് ആർ ടി സി യുടെ മിനി ബസ് ചെയ്ൻ സർവിസുകൾ ഉണ്ടാകുന്നതാണ്

3)അടിവാരത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് KSRTC ചെയിൻ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

കെ എസ് ആർ ടി സി സുൽത്താൻ ബത്തേരി
04936-220217
കെ എസ് ആർ ടി സി കൽപ്പറ്റ
04936-202611
കെ എസ് ആർ ടി സി താമരശ്ശേരി
0495-2222217
കെ എസ് ആർ ടി സി കോഴിക്കോട്
0495-2723796