മാനന്തവാടി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ചുറ്റും ബഫർ സോൺ പ്രഖ്യാപനം നടത്തിയതോടെ കേന്ദ്ര – കേരള സർക്കാരുകൾ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണന്ന് മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആരോപിച്ചു. ബഫർ സോൺ ആശയം ഉയർന്ന വന്നത് മുതൽ വലിയ രീതിയിലുള്ള പ്രതിഷേധവും ആശങ്കയും ഉയർന്നു വന്നിരുന്നു. താഴെ തട്ടു മുതൽ ഇതിനെതിരെയുള്ള എതിർപ്പ് സർക്കാരുകളെ അറിയിക്കുകയും ചെയ്തതാണ്.
രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്ന പ്രദേശമാണ് വയനാട് .ഇതിന് പരിഹാരം കാണാൻ ശ്രമിക്കുന്നതിന് പകരം സംസ്ഥാന സർക്കാർ ജനവിരുദ്ധ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്.
പ്രാദേശിക ഭരണകൂടങ്ങൾ മുതൽ ജനപ്രതിനിധികൾ വരെയുള്ളവരുമായി ചർച്ച ചെയ്ത ശേഷമെ ബഫർ സോൺ നടപ്പാക്കാവൂ എന്ന് പ്രഖ്യാപിച്ചവർ പറഞ്ഞ വാക്ക് മറന്ന് കൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും ഇപ്പോഴത്തെ ബഫർ സോൺ പ്രഖ്യാപനം ഉടൻ പിൻവലിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.