മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ ന്യായീകരണം തുടർന്ന് കോൺഗ്രസിന്റെ നേതാവ് കെ സുധാകരൻ. പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് സുധാകരൻ ആവർത്തിച്ചു
ചെത്തുകാരന്റെ മകൻ എന്ന് വിശേഷിപ്പിച്ചതിൽ എന്താണ് അപമാനം. എല്ലാവരെയും ആക്ഷേപിക്കുന്ന പിണറായി ആദരവ് അർഹിക്കുന്നുണ്ടോ എന്നെല്ലാമാണ് സുധാകരൻ ന്യായീകരിക്കുന്നത്.
രമേശ് ചെന്നിത്തല പ്രസ്താവന തിരുത്തിയതിനെ ആദരവോടെ സ്വീകരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. ഞാൻ ജാതി പറഞ്ഞിട്ടില്ല. പിണറായിയുടെ അച്ഛൻ എന്ത് തൊഴിലാണ് എടുത്തത്. അതിൽ എന്താണ് അപമാനം എന്നും സുധാകരൻ ചോദിച്ചു