രണ്ടായിരമാണ്ടിലെ പാരിസ് ചാർട്ടറനുസരിച്ച്, “ദി ഇൻ്റർനാഷണൽ യൂണിയൻ എഗൈന്‍സ്റ്റു കാൻസർ” 2005 ൽ ലോക അർബുദവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പാരീസ് ചാർട്ടറാണ് എല്ലാ തുടർ വർഷങ്ങളിലെയും ഫെബ്രുവരി നാല് ലോക അർബുദ ദിനമായി തെരഞ്ഞെടുത്തത്.

2006 മുതൽ ലോക അർബുദ ദിന പ്രവർത്തനങ്ങൾ , വിവിധ പങ്കാളികൾ, ലോകാരോഗ്യ സംഘടന, ഇന്‍റർനാഷണൽ അറ്റോമിക് എനർജി ഏജൻസി , മറ്റു അന്തർദേശീയ സംഘടനകൾ എന്നിവയുമായി ഒത്തുചേർന്നു ഏകോപിപ്പിക്കുന്നത് ദി ഇന്‍റർനാഷണൽ യൂണിയൻ എഗൈന്‍സ്റ്റ് കാൻസർ ആണ്.

ഈ ദിവസം നൽകുന്ന സന്ദേശങ്ങൾ

പുകവിമുക്ത പരിസരം കുട്ടികൾക്ക് നൽകുക.
ശാരീരികമായി പ്രവർത്തനനിരതനായി, സമീകൃത, ആരോഗ്യദായകമായ ആഹാരം ശീലമാക്കി അമിതവണ്ണം ഒഴിവാക്കുക.
കരളിലും ഗർഭാശയത്തിലും അർബുദം ഉണ്ടാക്കുന്ന വൈറസ് നിയന്ത്രണ പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് പഠിക്കുക.
അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക .
ഇത്തരത്തിലുള്ള ആരോഗ്യ ശീലങ്ങൾ പാലിച്ച്‌ നാൽപ്പതു ശതമാനം അർബുദങ്ങളും തടയാം.