സുൽത്താൻ ബത്തേരി:നൂൽപ്പുഴ പഞ്ചായത്തിൽ ട്രൈബൽ വകുപ്പും സി പി എമ്മും ഒത്തു കളിക്കുന്നുവെന്ന് യു ഡി എഫ് നൂൽപ്പുഴ പഞ്ചായത്ത് കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
ആദിവാസികളുടെ വീട് നിർമാണത്തിലാണ് അപാകത . നൂൽപ്പുഴ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിൽ പ്പെട്ട ശാന്ത, സീത, സരോജിനി എന്നിവരുടെ വീട് നിർമാണങ്ങളിലാണ് അപാകത ഉണ്ടായിരിക്കുന്നത്.
നിർമാണം പൂർത്തിയാക്കിയ വീടുകൾ താമസ യോഗ്യമല്ലെന്ന് കാണിച്ച് ട്രൈബൽ വകുപ്പിൻ്റെ എഞ്ചിനിയർ രേഖ മൂലം അധികൃതർക്ക് നൽകിയതാണ്.
എന്നൽ നിർമാണം പൂർത്തിയാക്കിയ വീട്ടിൽ തന്നെ തുടർന്ന് താമസിക്കാൻ നിർബന്ധിക്കുന്നത് മൂലം ആദിവാസി കുടുംബങ്ങളുടെ ജീവൻ അപകടത്തിലാവുകയാണ്.
ഇതിന് കുട്ട് നിൽക്കുന്ന അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും, ഇതിന് കൂട്ട് നിൽക്കുന്ന സി പി എമ്മിനെ ജനം തിരിച്ചറിയണമെന്നുംഭാരവാഹികൾ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ യു ഡി എഫ് നൂൽപ്പുഴ പഞ്ചായത്ത് കമ്മറ്റി ചെയർമാൻ ബെന്നി ,കൺവീനർ ടി ജി വിജയൻ, പി കെ അനീഷ്, സി ഹുസൈൻ പങ്കെടുത്തു.