വി എസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം രാജിവെച്ചു

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം വി എസ് അച്യുതാനന്ദൻ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞിരുന്നു. തുടർന്ന് ബാർട്ടൻ ഹില്ലിലെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് വി എസിന്റെ രാജി. 2016 ജൂലായിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പാണ് രാജി. 13 റിപ്പോർട്ടുകളാണ് ഭരണപരിഷ്‌കാര കമ്മീഷൻ ഇത് വരെ സമർപ്പിച്ചത് ഇന്നലെ മൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു.