വാളയാർ കേസിന്റെ പുനർവിചാരണാ നടപടികൾക്ക് ഇന്ന് തുടക്കമാകും. മൂന്ന് പ്രതികളും ഇന്ന് പാലക്കോട് പോക്സോ കോടതിയിൽ ഹാജരാകും. സിബിഐ അന്വേഷണം സംബന്ധിച്ച നിലപാട് സർക്കാർ ഇന്ന് കോടതിയിൽ അറിയിക്കും. തുടരന്വേഷണത്തിനുള്ള അനുമതിയും പ്രത്യേക അന്വേഷണ സംഘം തേടും
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാളയാർ കേസിൽ പുനർവിചാരണ ആരംഭിക്കുന്നത്. വി മധു, എം മധു, ഷിബു എന്നീ പ്രതികൾ ഹാജരാകും. അതേസമയം കേസ് സിബിഐക്ക് വിടാൻ സാങ്കേതിക നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും പുനരന്വേഷണത്തിനുള്ള അപേക്ഷ നൽകും. സിബിഐ വരുന്നതുവരെ ഈ സംഘമാകും അന്വേഷണം നടത്തുക