സൗദിയ ദോഹ സര്‍വീസ് ഇന്നുമുതല്‍

റിയാദ്: ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കുമെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു.

റിയാദില്‍ നിന്ന് പ്രതിവാരം നാലു സര്‍വീസുകളും ജിദ്ദയില്‍നിന്ന് ആഴ്ചയില്‍ മൂന്നു സര്‍വീസുകളും വീതമാണ് ദോഹയിലേക്ക് നടത്തുക. റിയാദില്‍നിന്ന് ദോഹയിലേക്കുള്ള ആദ്യ സര്‍വീസ് വൈകിട്ട് 4.40 ന് പുറപ്പെടുമെന്നും സൗദിയ അറിയിച്ചു.