തലപ്പുഴ : തവിഞ്ഞാല്‍ പേരിയ പീക്കിന് സമീപം പുലര്‍ച്ചെ 5 മണിയോടെ ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി യുവാവിന് പരിക്ക്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഷിബിന്‍ ( 21 ) നാണ് പരുക്കേറ്റത്. സുഹൃത്തുക്കളോടൊപ്പം മാനന്തവാടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. റോഡില്‍ നിന്നും തെന്നി നീങ്ങിയ ബൈക്ക് 60 അടിയോളം താഴ്ചയിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റ ഷിബിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊടുംവളവും, ഇറക്കവുമായ ഈ റോഡില്‍ അപകടസൂചന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും, റോഡരികില്‍ സുരക്ഷാ ലൈനുകള്‍ വരക്കാത്തതുമാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടക്കിടെ അപകടങ്ങള്‍ പതിവായിട്ടും സുരക്ഷാ മുന്നറിയിപ്പുകള്‍ സ്ഥാപിക്കാത്ത അധികൃതരുടെ നിസംഗതക്കെതിരെ നാട്ടുകാരില്‍ പ്രതിഷേധം വ്യാപകമാണ്.
The Best Online Portal in Malayalam