കരിപ്പൂരിൽ ക്യാപ്‌സൂൾ രൂപത്തിൽ കടത്തിയ ഒരു കിലോയിലേറെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അരീക്കോട് സ്വദേശി റാഷിദിൽ നിന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണം പിടികൂടിയത്. 1.117 കിലോ സ്വർണമിശ്രിതമാണ് പിടികൂടിയത്. വിപണിയിൽ 55 ലക്ഷം രൂപ വിലവരും ഇതിന്

ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് റാഷിദ് എത്തിയത്. അഞ്ച് പാക്കറ്റുകളിലായി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കഴിഞ്ഞ ദിവസം ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 865 ഗ്രാം സ്വർണമിശ്രിതം പിടികൂടിയിരുന്നു.