മാനന്തവാടി :യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യമ്പള്ളി സ്വദേശിയും, ആദിവാസി വികസന പാർട്ടി ജില്ലാ പ്രസിഡന്റുമായ നിട്ടംമാനി കുഞ്ഞിരാമന്റെ മകൾ സുമിത്ര (33) യാണ് മരിച്ചത്. വീടിന്റെ പരിസരത്തുള്ള കൈതോട്ടിലാണ് സുമിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപസ്മാര രോഗ ബാധിതയായ സുമിത്ര അബദ്ധത്തിൽ തോട്ടിൽ വീണതാകാമെന്നതാണ് നിഗമനം. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ജില്ലാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ്: ജാനകി, സഹോദരി: മിനി