നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി ഇന്ന് പരിഗണിക്കും; സർക്കാർ നിലപാട് വ്യക്തമാക്കും

നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാൻ ജഡ്ജി നിർദേശിച്ചിട്ടുണ്ട്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ച സാഹചര്യത്തിൽ തുടർ നടപടികൾ സംബന്ധിച്ച് സർക്കാർ മറുപടി നൽകും

വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സർക്കാർ. ഇക്കാര്യവും കോടതിയെ അറിയിച്ചേക്കും.

 

അതേസമയം കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ ഇന്നലെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഹോസ്ദുർഗ് കോടതിയുടേതാണ് നടപടി. പ്രദീപ്കുമാറിന്റെ ജാമ്യാപേക്ഷ 30ന് പരിഗണിക്കും.