തരുവണ പടിഞ്ഞാറത്തറ റൂട്ടിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത്  കാർ വയലിലേക്ക് മറിഞ്ഞു

മാനന്തവാടി: ഇലക്ട്രിക് പോസ്റ്റ് തകർത്ത്  കാർ വയലിലേക്ക് മറിഞ്ഞു. തരുവണ പടിഞ്ഞാറത്തറ റൂട്ടിൽ ആറു വാളിന് സമീപമാണ്  സംഭവം. ഇന്നലെ അർദ്ധരാത്രിയിലാണ് അപകടം നടന്നത്. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.