എറണാകുളം ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ എറണാകുളം മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടും. കൂടാതെ ചമ്പക്കര മത്സ്യ മാര്‍ക്കറ്റ്, ആലുവ മാര്‍ക്കറ്റ്, വരാപ്പുഴ മാര്‍ക്കറ്റുകളും അടിച്ചടുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു
സമൂഹവ്യാപന സാധ്യതയില്ല. എന്നാലും ആള് കൂടുന്നയിടങ്ങളിലെല്ലാം അടിച്ചിട്ടു കൊണ്ട് നിയന്ത്രണം ഏര്‍പ്പെടുത്തും. ജില്ലയിലാകെയോ കൊച്ചി നഗരത്തിലോ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ല. ആലുവ നഗരസഭയിലെ 13 വാര്‍ഡുകളും ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണാക്കിയിട്ടുണ്ട്
ചമ്പക്കര മാര്‍ക്കറ്റ് നിലവില്‍ കണ്ടെയ്മെന്റ് സോണാണ്. കൊച്ചി നഗരത്തിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ ഉറവിടമറിയാത്ത കേസുകള്‍ ഏഴെണ്ണം മാത്രമാണുള്ളത്. ആവശ്യത്തിന് കൊവിഡ് പരിശോധന നടക്കുന്നുണ്ട്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്