നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്നും പുറത്തുചാടിയ കടുവയെ കണ്ടെത്തി മയക്കുവെടി വെച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കടുവയെ കണ്ടെത്തി വെടിവെച്ചത്. മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്ടർമാരും ചേർന്ന് കൂട്ടിലേക്ക് മാറ്റി
ശനിയാഴ്ച ഉച്ചയോടെയാണ് സിംഹ സഫാരി പാർക്കിലെ കൂട്ടിൽ നിന്നും കടുവ ചാടിയത്. കടുവക്കായുള്ള തെരച്ചിൽ ശനിയാഴ്ച മുതലേ ആരംഭിച്ചിരുന്നു. ഡ്രോൺ ക്യാമറയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ശനിയാഴ്ച വൈകുന്നേരം സഫാരി പാർക്കിന്റെ പ്രവേശനകവാടത്തിന് സമീപമുള്ള പാറയ്ക്ക് അരികിലായി കടുവയെ കണ്ടെത്തി. എന്നാൽ വെടിവെക്കാനുള്ള ഒരുക്കങ്ങൾക്കിടെ ഇത് പൊന്തക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നു
ഇന്നുച്ചയോടെയാണ് കടുവയെ വീണ്ടും കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടിയത്. വയനാട് പുൽപ്പള്ളിയിൽ നാട്ടിലിറങ്ങി അക്രമണകാരിയായ കടുവയെ കെണിവെച്ചാണ് പിടികൂടിയയത്. തുടർന്ന് നെയ്യാറിലെത്തിക്കുകയായിരുന്നു