ജിദ്ദ: പ്രവാസികൾക്ക് സന്തോഷവാർത്ത. സൗദിയ എയർലൈൻസ് ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പ്രഖ്യാപിച്ചു. കൊച്ചിയിലേക്കും തിരിച്ചും സൗദിയ സർവീസ് നടത്തും. ഇന്ത്യയിൽ ദൽഹി, മുംബൈ എന്നിവടങ്ങളിലേക്കും സർവീസുണ്ട്. ഇതോടെ 33 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുമെന്ന് സൗദിയ പ്രഖ്യാപിച്ചു.
ഏഷ്യയിൽ ധാക്ക, ഇസ്ലാമാബാദ്, ജക്കാർത്ത, കറാച്ചി, ക്വാലാലംപുർ, ലാഹോർ, മനില, മുൾട്ടാൻ, പെഷവാർ എന്നിവടങ്ങളിലേക്കും സർവീസുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ്.