സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എൻഫോഴ്സ്മെന്റ് അടിയന്തരമായി ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
നേരത്തെ മുൻകൂർ ജാമ്യാപേക്ഷ വേണ്ടെന്ന നിലപാടിലായിരുന്നു ശിവശങ്കർ. എന്നാൽ അടിയന്തരമായി ഹാജരാകാനുള്ള ഇഡിയുടെ നിർദേശത്തിന് പിന്നിൽ അറസ്റ്റിനുള്ള സാധ്യതയുണ്ടെന്ന് ശിവശങ്കറിന് നിയമോപദേശം ലഭിച്ചിരുന്നു
അതേസമയം ഇന്ന് ശിവശങ്കർ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജാരാകാൻ കൂടുതൽ സമയം ചോദിക്കും.