വയനാട് ജില്ലയില്‍ 418 സ്‌കൂളുകള്‍ ഹൈടെക്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയിലെ 418 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളില്‍ പൂര്‍ത്തിയായി. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റെയും പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നതിന്റെയും പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു .പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

മാനന്തവാടി മണ്ഡലത്തിലെ ജി.വി. എച്ച്. എസ് സ്‌കൂളില്‍ ഒ. ആര്‍. കേളു. എം. എല്‍. എ. പ്രഖ്യാപനം നടത്തി. മാനന്തവാടി നഗര സഭ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ് അധ്യക്ഷനായി. ജില്ലയില്‍ ഹൈടെക് പദ്ധതികളില്‍ കൈറ്റ് ഏറ്റവും കൂടുതല്‍ ഐ.ടി ഉപകരണങ്ങള്‍ വിന്യസിച്ചത് ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയില്‍  ആണ്. 263 ഐ. ടി. ഉപകരണങ്ങളാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. പ്രൈമറി തലത്തില്‍ 5 ലാപ്‌ടോപ്, 2 പ്രൊജക്ടര്‍, 5സ്പീക്കര്‍, 5മൗണ്ടിംഗ് അക്സെസ്സറിസും, ഹൈസ്‌കൂള്‍ തലത്തില്‍ 40 ലാപ്‌ടോപ്, 31പ്രൊജക്ടര്‍, 30 വൈറ്റ് സ്‌ക്രീന്‍, 30 സ്പീക്കര്‍, 30 മൗണ്ടിംഗ് അക്സെസ്സറിസ്, 1ഡി. എസ്. എല്‍. ആര്‍. ക്യാമറ, 1 ടെലിവിഷന്‍, 1 എച്ച് ഡി വെബ്ക്യാം, 1 മള്‍ട്ടിഫങ്ക്ഷന്‍ പ്രിന്ററും, ഹയര്‍ സെക്കന്ററി തലത്തില്‍ 10 ലാപ്‌ടോപ്, 10പ്രൊജക്ടര്‍, 10 മൗണ്ടിംഗ് അക്സെസ്സറിസ്, 1 ഡി. എസ്. എല്‍. ആര്‍. ക്യാമറ, 10 സ്പീക്കര്‍,  1 എച്ച് ഡി വെബ്ക്യാം, 1 ടെലിവിഷനും, വി. എച്ച്. എസ്. സി  തലത്തില്‍ 8 ലാപ്‌ടോപ്, 4 പ്രൊജക്ടര്‍, 4 മൗണ്ടിംഗ് അക്സെസ്സറിസ്,1ഡി. എസ്. എല്‍. ആര്‍. ക്യാമറ, 1 ടെലിവിഷന്‍, 1 എച്ച് ഡി വെബ്ക്യാം തുടങ്ങി 263 ഐ. ടി. ഉപകരണങ്ങളാണ് ഇവിടെ സജ്ജമായിട്ടുള്ളത്. കിഫ്ബിയും, കൈറ്റും സംയുക്തമായിട്ടാണ് ഫണ്ടുകള്‍ അനുവദിച്ചത്.

കിഫ്ബിയില്‍ നിന്നും 19.08 കോടിയും പ്രാദേശിക തലത്തില്‍ 4.10 കോടിയും ഉള്‍പ്പെടെ 23.18 കോടി രൂപ ജില്ലയില്‍ ചെലവായിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയെ തിരിച്ചു പിടിക്കാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ നേട്ടമാണ് 5 ലക്ഷം വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാഭ്യാസത്തില്‍ വന്ന് ചേര്‍ന്നത്. വിദ്യാഭ്യാസ പശ്ചാത്തല സൗകര്യത്തിന്റെ മഹാവിപ്ലവകാലമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഴുവന്‍ പൊതുവിദ്യാലങ്ങളിലും ഹൈടെക് ക്ലാസ്സ്റൂമുള്ള ഇന്ത്യയിലെ  ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.