രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,267 പേര്‍ക്ക് കൊവിഡ്; 884 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,267 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 66,85,083 ആയി ഉയര്‍ന്നു. 884 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 1,03,569 ആയി ഉയര്‍ന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവില്‍ 9,19,023 പേര്‍ ചികില്‍സയിലുണ്ട്. 56,62,491 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ രാജ്യത്ത് 10,89,403 പേരുടെ സാംപിളുകളാണ് പരിശോധന നടത്തിയത്. ഒക്ടോബര്‍ അഞ്ചുവരെയായി രാജ്യത്ത് ആകെ 8,10,71,797 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.