വയനാട്ടിൽ തേനിച്ചയുടെ കുത്തേറ്റ് കർഷകൻ മരിച്ചു.
കമ്പളക്കാട് പള്ളിക്കുന്ന് വെള്ളച്ചി മൂലവീട്ടിൽ ബേബി (73)ആണ് മരിച്ചത്.
കൃഷിയിടത്തിൽ നിന്നുമാണ്
തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്.
വയലിൽ നിന്നുമാണ് തേനീച്ചക്കൂട്ടങ്ങളുടെ ആക്രമണം ഉണ്ടായത്. ഗുരുതര പരുക്കുകളേറ്റ ബേബി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അവശനായിരുന്നു. ഉച്ചയോടെ കൃഷിയിടത്തിൽ പശുവിനെ മാറ്റി കെട്ടാൻ പോയ സമയത്താണ് തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽപ്പെട്ടത്. ആക്രമണത്തിൽ അവശനായ ബേബികൽപറ്റജനറലാശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മികച്ച കർഷകനായ ബേബി മുഴുവൻ സമയം കൃഷിയിടത്തിൽ ചെലവഴിക്കുന്നയാളായിരുന്നു.കമ്പള
ക്കാട് എസ്. ഐ. ആൻറണിയുടെ പിതാവാണ് സംസ്കാരം നാളെ 5. രാവിലെ 10 മണിക്ക് പള്ളിക്കുന്ന് ലൂർദ്ദ്മാതാ ദേവാലയ സെമിത്തേരിയിൽ നടക്കും.