ഡൽഹി: സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത് താമസിക്കുന്നത് അപകടകരമാണെന്ന് കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി. പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ബന്ധങ്ങളുടെ വല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
‘പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കെട്ടിപ്പടുക്കുകയും പരിപോഷിക്കുകയും ചെയ്ത ബന്ധങ്ങളുടെ ശൃംഖല മിസ്റ്റര്‍ മോദി നശിപ്പിച്ചു. സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത് താമസിക്കുന്നത് അപകടകരമാണ്,’ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായുള്ള അടുപ്പം ദുര്‍ബലമാക്കി, ചൈനയോട് കൂടുതല്‍ അടുക്കുന്ന ബംഗ്ലാദേശിന്റെ സമീപനത്തെ കുറിച്ചുള്ള ദി ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം.