Headlines

ഒരു നിമിഷം കളി തന്നെ മറന്നു; ക്രിക്കറ്റ് ലോകത്ത് ചിരി പടര്‍ത്തി സികന്ദര്‍ റാസയുടെ റൗണ്‍ ഔട്ട് ശ്രമം

എത്ര വലിയതായാലും ചെറുതായാലും ക്രിക്കറ്റ് മത്സരങ്ങളിലെ റൗണ്‍ ഔട്ട് ചാന്‍സ് പരമാവധി താരങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. ബാറ്റര്‍മാര്‍ ഓടി ക്രീസിലെത്തുന്നതിന് മുമ്പ് ഞൊടിയിടയില്‍ സ്റ്റമ്പിങ്ങ് നടത്തുന്ന വിക്കറ്റ് കീപ്പര്‍മാരും ഉണ്ട്. എന്നാല്‍ ഇവിടെ ഇതാ ചിരി പടര്‍ത്തിയിരിക്കുകയാണ് റണ്‍ഔട്ട് ചാന്‍സ് നഷ്ടപ്പെടുത്തിയ ഷാര്‍ജ വാരിയേഴ്‌സിന്റെ സിംബാബെ താരം സികന്ദര്‍ റാസ. ഐഎല്‍ടി ട്വന്റി 20 മത്സരത്തിനിടെയായിരുന്നു സംഭവം. ദൂബായ് ക്യാപിറ്റല്‍സിനായി കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡ്യൂ പ്ലെസിനെ റണ്‍ ഔട്ടാക്കാനുള്ള അവസരമാണ് ഡെസേര്‍ട്ട് വൈപ്പേഴ്‌സിനായി കളിക്കുന്ന ഓള്‍റൗണ്ടര്‍ സികന്ദര്‍ റാസ നഷ്ടപ്പെടുത്തിയത്. വളരെ എളുപ്പത്തില്‍ ഔട്ടാക്കാന്‍ കഴിയുമായിരുന്നിട്ടും സികന്ദര്‍ ഒരു നിമിഷം മത്സരം മറന്ന് നിന്നുപോയതാണ് എല്ലാവരും അത്ഭുതത്തോടെ വീക്ഷിച്ചത്. ബാറ്റര്‍ ഓടി ക്രീസിലെത്തുന്നതെ ഉണ്ടായിരുന്നുള്ളു. ഫാഫ് ഡ്യൂ പ്ലസി തന്റെ ക്രീസിന് പുറത്ത് വീഴുന്നത് കണ്ടിട്ടും സികന്ദര്‍ ബാറ്ററെ കണ്ടതായി നടിച്ചില്ല. ബാറ്റര്‍ വീണ പോയിന്റില്‍ നിന്നും ക്രീസിലേക്ക് എത്താന്‍ ഇനിയും അകലമുണ്ടായിരുന്നു. സികന്ദറിന്റെ കൈ സ്റ്റമ്പിലേക്ക് നീളുന്നില്ലെന്ന് കണ്ട ഫാഫ് ഡ്യൂ പ്ലെസി എഴുന്നേറ്റ് കുറച്ചുകൂടി മുന്നോട്ട് നീങ്ങി ക്രീസില്‍ ബാറ്റ് എത്തിച്ച് റണ്‍ ഔട്ട് ചാന്‍സ് ഒഴിവാക്കി. നിരവധി പേരാണ് ഈ കളിനിമിഷത്തിന്റെ വീഡിയോക്ക് കാഴ്ച്ചക്കാരായി എത്തിയത്.