ഛത്തീസ്ഗഡിൽ ന്യൂനപക്ഷ വിഭാഗത്തിന് നേരെ ആക്രമണം. നാരായൺപൂരിൽ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിന് തീയിട്ടു. മാതാവിൻ്റെ കുരിശടിയാണ് തുടർച്ചയായി രണ്ടുദിവസം ആക്രമിക്കപ്പെട്ടത്. അക്രമികൾ ആദ്യം മാതാവിൻ്റെ പ്രതിമ ചവിട്ടിത്തകർക്കാൻ ശ്രമിച്ചു നടക്കാതിരുന്നതോടെ തൊട്ടടുത്ത രാത്രിയിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. വിശ്വാസികളുടെ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 2023 ലും ഇതേ കുരിശടിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.
ഛത്തീസ്ഗഡിൽ ന്യൂനപക്ഷ വിഭാഗത്തിന് നേരെ ആക്രമണം; ആരാധനാ കേന്ദ്രത്തിന് തീയിട്ടു








