യുഎസ് വ്യോമസേനയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടു. സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള ജോലികൾക്കിടെ കഴിഞ്ഞ മാസമാണ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. കണ്ടെത്തൽ പ്ലാറ്റ്ഫോമിലുടനീളം തടസ്സമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്.
ഇതോടെ സെൻസിറ്റീവ് ആയ ഡാറ്റയെ അപകടത്തിലാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹാക്കർമാർ സോഫ്റ്റ് വെയർ ദുർബലത മുതലെടുത്ത് നിയന്ത്രണ സംവിധാനം കൈവശപ്പെടുത്താൻ ശ്രമിച്ചതായി കണ്ടെത്തി. ആരാണ് ഹാക്കിംഗിന് പിന്നിലെന്നോ, എത്ര ആഴത്തിലാണ് നുഴഞ്ഞുകയറ്റം നടന്നതെന്നോ, ഏതെങ്കിലും ഡാറ്റ മോഷ്ടിക്കപ്പെട്ടതാണോ എന്നോ വ്യക്തമല്ല. സംഭവത്തെപ്പറ്റി അമേരിക്കൻ വ്യോമസേന ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
വ്യോമസേനയുടെ ഐടി ആവശ്യങ്ങൾക്കായുള്ള ഒരു ഏകജാലക സംവിധാനമായി 2017-ലാണ് ക്ലൗഡ് വൺ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള 200-ലധികം യുഎസ്എഎഫ് സ്ഥലങ്ങളിൽ ബോംബുകളും മിസൈലുകളും ട്രാക്ക് ചെയ്യുന്ന തിയേറ്റർ ഇന്റഗ്രേറ്റഡ് കോംബാറ്റ് മ്യൂണിഷൻസ് സിസ്റ്റവും നിയന്ത്രിക്കുന്നത് ഈ സംവിധാനത്തിലൂടെയാണ്.






