Headlines

ഇനി തിരിച്ചു കയറാം! സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്

ദിവസങ്ങളായി കുറഞ്ഞുവന്നിരുന്ന സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്. പവന് 1920 രൂപ വർദ്ധിച്ച് 92,320 രൂപയായി. ഗ്രാമിന് 11,540 രൂപയാണ്. ഇന്നലെ രണ്ടു തവണ സ്വർണ്ണവില കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ്ണവിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, വരും ദിവസങ്ങളിലും വില വർധിക്കും എന്നതിന്റെ സൂചനായി ഇന്നത്തെ വിലവർധനവ് കണക്കാക്കാൻ ആവില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

നവംബര്‍ 5ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,07,080 രൂപയായിരുന്നെങ്കില്‍ ഇക്കഴിഞ്ഞയാഴ്ച കണ്ടത് ഒരു ലക്ഷത്തില്‍ നിന്നും താഴേക്ക് പോയി പൊന്ന് തകര്‍ന്നടിയുന്ന കാഴ്ചയാണ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.